Loading ...

Home Kerala

അടുത്ത 24 മണിക്കൂറും കനത്തമഴ; രാത്രിയോടെ കുറഞ്ഞാലും ആഗസ്‌ത് 15ന് വീണ്ടും ശക്തമാകും

തിരുവനന്തപുരം > അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നും രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്ബുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര്‍ ഈ ക്യാമ്ബുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്ബിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂര്‍ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂര്‍ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരുടെ എണ്ണം. ബാണാസുരസാഗര്‍ ഉടനെതന്നെ തുറക്കേണ്ട സാഹചര്യമുണ്ട്. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related News