Loading ...

Home Kerala

വെള്ളത്തില്‍ മുങ്ങി പാലാ നഗരം.!

പാലാ.കഴിഞ്ഞ രാത്രി തകര്‍ത്ത് പെയ്ത മഴയിലും കിഴക്കന്‍ മേഖലയില്‍ നടന്ന ഉരുള്‍പൊട്ടലിലും മീനച്ചിലാര്‍ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണിലും പാലാ ടൗണും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. തലനാട് പഞ്ചായത്തിലെ അടുക്കം, അത്തിക്കളം എന്നിവിടങ്ങളിലും തീക്കോയി പഞ്ചായത്തിലെ കാരികാട്, മംഗളഗിരി എന്നിവിടങ്ങളിലുമാണ് പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായത്. പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനിയിലും പാലാ-വലവൂര്‍ റൂട്ടില്‍ മുണ്ടുപാലത്തും ഏഴാച്ചേരി റൂട്ടില്‍ കരൂരും വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.നിലവില്‍ പാലായില്‍ ബൈപാസു വഴിയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.

Related News