Loading ...

Home Kerala

സംസ്ഥാനത്ത് 12 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്; ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു, നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചു; മരണം 17 ആയി

സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്.കേന്ദ്ര ജല കമ്മീഷനാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്. മുന്‍ വര്‍ഷത്തേതിന് സമാനമായ സാഹചര്യം കേരളത്തിലുണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ വിലയിരുത്തല്‍. കേരളത്തിലെ പന്ത്രണ്ട് ജില്ലകള്‍ കൂടാതെ കര്‍ണാടകയിലെ ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പ്രളയത്തിനുള്ള സാഹചര്യമില്ലെന്നാണ് ജല കമ്മീഷന്റെ വിലയിരുത്തല്‍. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വരെ നിര്‍ത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ് വിമാനത്താവളത്തിന്റേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താല്‍ക്കാലികമായി അടച്ചിരുന്നു കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. കൂടാതെ, ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതിനാല്‍ എറണാകുളം - ആലപ്പുഴ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.

Related News