Loading ...

Home Kerala

പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി

കല്‍പ്പറ്റ : വ്യാഴാഴ്ച ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും ഒരുപാട് പേര് പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്തെ നാട്ടുകാരുടെ ഭാഗത്ത് നിന്നാണ് ഇത്രയും മൃതദേഹങ്ങള്‍ കണ്ടെത്തി എന്ന വിവരം വരുന്നത്. ദുരന്ത നിവാരണ സേന ഈ കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടെങ്കിലും പുരോഗമിക്കുന്നുണ്ട്. ഉരുള്‍പൊട്ടിയ സ്ഥലത്ത് എത്താനുള്ള വഴിയില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍, ഒരു മുസ്ലിം പള്ളി, അമ്ബലം, വാഹനങ്ങള്‍ എന്നിവയെല്ലാം ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പോയിരുന്നു.

Related News