Loading ...

Home USA

ഡാളസിലെ ചുഴലിക്കൊടുങ്കാറ്റ്: 1.2 ബില്യന്‍ നഷ്ടം; 8 മലയാളികളുടെ വീടിന് നാശം

ഡിസംബര്‍ 26 ശനി നോര്‍ത്ത് ടെക്‌സാസിലെ ഗാര്‍ലന്റ് റൗലറ്റ്, സണ്ണിവെയില്‍ സിറ്റികളില്‍ വീശിയടിച്ച ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം 1.2 ബില്യണ്‍ ഡോളറാണെന്ന് ഇന്‍സ്‌പെഷന്‍സ് കൗണ്‍സില്‍ ഓഫ് ടെക്‌സസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്രയും സംഖ്യയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷകള്‍ ലഭിച്ചതായി ഇവര്‍ പറയുന്നു. ഗാര്‍ലന്റ് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ട്രിപ്പു റോഡില്‍ പുതിയതാതി പണി കഴിപ്പിച്ചിരുന്ന നിരവധി വീടുകളുടെ മേല്‍കൂര പൂര്‍ണ്ണമായും തകര്‍ന്നു. റോഡിന്റെ ഒരു വശത്തുളള വീടുകളുടെ സ്ഥാനത്ത് ഇപ്പോള്‍ മരങ്ങളുടെ ഒരു കൂമ്പാരം മാത്രമാണ് കാണാന്‍ കഴിയുന്നത്. ഇവിടെ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.ശനിയാഴ്ച നഷ്ടപ്പെട്ട വൈദ്യുതി ബന്ധം ഡിസംബര്‍ 30 ഉച്ചവരെ പല സ്ഥലങ്ങളിലും പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ചുഴലിക്കാറ്റിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിരവധി മലയാളി കുടുംബങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സണ്ണിവെയ്ല്‍ സിറ്റിയിലെ ഹോം സ്‌റ്റെഡ് ഹൗസിങ്ങ് കോംപ്ലെക്‌സില്‍ എട്ടോളം മലയാളികളുടെ വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നിട്ടുണ്ട്. ഗാര്‍ലന്റ് സൈപ്രഡ് ഹില്‍ ഹൗസിങ്ങ് കോംപ്ലെക്‌സില്‍ താമസിക്കുന്ന പലരും വൈദ്യുതി ലഭിക്കാത്തതിനാല്‍ ഹോട്ടലുകളിലും ബന്ധുജനങ്ങളുടെ വീട്ടിലും കഴിയുന്നു.

ഐ30 റോലറ്റ് സിറ്റിയും ചേരുന്നിടത്തും വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ചുഴലി കാറ്റിനെ പ്രതിരോധിക്കുന്നതിനുളള മുന്‍കരുതലുകളൊന്നും ഡാലസ് കൗണ്ടിയിലുളള വീടുകളില്‍ ഇല്ല എന്നുളളത് നാശനഷ്ടങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

വാര്‍ത്ത അയച്ചത് : പി. പി. ചെറിയാന്‍

Related News