Loading ...

Home USA

കശ്മീര്‍ വിഷയത്തില്‍ സംയമനം പാലിക്കണം; ഇന്ത്യയോടും പാക്കിസ്ഥാനോടും അമേരിക്ക

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. മേഖലയിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു. അതേസമയം ഭീകരര്‍ അതിര്‍ത്തി നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കരുതെന്നും ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാക്കിസ്ഥാന് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങളും അത് മേഖലയിലുണ്ടാക്കിയേക്കാവുന്ന അസന്തുലിതാവസ്ഥയും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്. വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് അമേരിക്ക പ്രസ്താവന നടത്തുന്നത്.

Related News