Loading ...

Home Kerala

സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി​ അ​ര്‍​പ്പിച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ ചാ​ണ്ടി

തിരുവനന്തപുരം: മുന്‍ വി​ദേശകാര്യ മന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പിച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ ചാ​ണ്ടി. മൃത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​ന്ന, സു​ഷ​യ​മ​യു​ടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി റീ​ത്ത് സ​മ​ര്‍​പ്പി​ച്ച​ത്. മുന്‍ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് മികച്ച ജനപ്രതിനിധിയും ഭരണാധികാരിയും പൊതുപ്രവര്‍ത്തകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.കേരളത്തിന് വേണ്ടി സുഷമ സ്വരാജ് ചെയ്തിട്ടുള്ള വലിയ കാര്യങ്ങള്‍ എക്കാലവും കേരളം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവര്‍ത്തകയാണ് സുഷമ സ്വരാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News