Loading ...

Home International

ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തിയായി

ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തിയായി. 1041 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ പ്രപള്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ചൊവ്വ ഉച്ചയ്ക്ക് 3:04 ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്. ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ്് പൂര്‍ത്തിയായത്. ആഗസ്റ്റ് പതിനാലിനാണ് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍!ഡിംഗ് നടത്താനാകുമെന്നാണ് ഇസ്‌റൊയുടെ പ്രതീക്ഷ.

Related News