Loading ...

Home sports

ചാമ്ബ്യന്‍സ് ലീഗ് യോഗ്യത അയാക്സിന് സമനില

ചാമ്ബ്യന്‍സ് ലീഗ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ അയാക്സിന് സമനില. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളെ PAOK ആണ് സമനിലയില്‍ പിടിച്ചത്. ഇന്നലെ രാത്രി ഗ്രീസില്‍ നടന്ന മത്സരം 2-2 എന്ന നിലയില്‍ ആണ് അവസാനിച്ചത്. അയാക്സ് കളിയില്‍ മികച്ചു നിന്നു എങ്കിലും ഗ്രീക്ക് ചാമ്ബ്യന്മാരെ തോല്‍പ്പിക്കാന്‍ അയാക്സിനായില്ല. കളിയുടെ തുടക്കത്തില്‍ സിയെചിന്റെ ഒരു ഗംഭീര ഫ്രീകിക്കിലൂടെ അയാക്സ് ആയിരുന്നു മുന്നില്‍ എത്തിയത്. എന്നാല്‍ 32ആം മിനുട്ടിലും 39ആം മിനുട്ടിലും നേടിയ ഗോളുകളുടെ ബലത്തില്‍ PAOK 2-1ന്റെ ലീഡ് എടുത്തു. അക്പോമും മാറ്റോസുമായിരുന്മു PAOKനായി ഗോള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയില്‍ ഹണ്ട്ലര്‍ ആണ്‍ അയാക്സിന് സമനില നേടിക്കൊടുത്തത്. അടുത്ത ആഴ്ച നെതര്‍ലന്റ്സില്‍ വെച്ച്‌ രണ്ടാം പാദ മത്സരം നടക്കും. ഇനി ഒരു യോഗ്യത റൗണ്ട് കൂടെ കടന്നാല്‍ മാത്രമേ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് അയാക്സിന് എത്താന്‍ ആവുകയുള്ളൂ.

Related News