Loading ...

Home National

ഡല്‍ഹിയിലെ ആദ്യ വനിത മുഖ്യമന്ത്രിയ്ക്ക് അന്ത്യാജ്ഞലി: ഡല്‍ഹിയില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം: രണ്ടാഴ്ചയക്കുളളില്‍ ഡല്‍ഹിയ്ക്ക് നഷ്ടമായത് രണ്ട് മുന്‍ മുഖ്യമന്ത്രി മാര്‍

ഡല്‍ഹിയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോഡിയ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന വനിത നേതാവിനും ആദരാജ്ഞലി ആയിട്ടാണ് ദു:ഖാചാരണം.രണ്ടാഴ്ചയ്ക്കുളളില്‍ ഡല്‍ഹിയ്ക്ക് രണ്ട് മുന്‍ മുഖ്യമന്ത്രി മാരെ നഷ്ടപെട്ടു. ജൂലായ് 20 നാണ് ഷീലദീഷിത്ത് മരിച്ചത്. സംസ്ഥാനത്തെ വനിത മികവ് സുഷമയുടെ ബഹുമതികളില്‍ ആദ്യത്തേത് ആണ്. ഹരിയാന സര്‍ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായിരന്നു അവര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ വക്താവ് കൂടിയായിരുന്നു. 1998 ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ മൂന്ന വരെയാണ് ഡല്‍ഹി മുഖ്യമന്ത്രി ആയത്. പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിട്ടും സുഷമയും ഷീലയും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇരുവരും പരസ്യമായി പ്രശംസിക്കാറുണ്ടായിരുന്നു.

Related News