Loading ...

Home National

ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂഡല്‍ഹി: ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ലോ​ക്സ​ഭ​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ഫ​റൂ​ഖ് അ​ബ്ദു​ള്ള കൂ​ടി പ​ങ്കെ​ടു​ക്കാ​തെ കാ​ഷ്മീ​ര്‍ ബി​ല്ലി​ന്മേ​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ണ​മാ​കി​ല്ലെ​ന്ന് എ​ന്‍​സി​പി അം​ഗം സു​പ്രി​യ സു​ലേ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ത​നി​ക്കു സ​മീ​പ​ത്താ​ണ് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ ഇ​രി​പ്പി​ടം. എ​ന്നാ​ല്‍ ഇ​ന്ന് ച​ര്‍​ച്ച ന​ട​ക്കു​മ്ബോ​ള്‍ ഞ​ങ്ങ​ള്‍ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം കേ​ള്‍​ക്കാ​നാ​കു​ന്നി​ല്ല. അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കാത്ത ച​ര്‍​ച്ച പൂ​ര്‍​ണ​മ​ല്ലെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം- സു​പ്രി​യ പ​റ​ഞ്ഞു.

"ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഫ​റൂ​ഖ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ ത​ന്നെ​യാ​ണ് ഉ​ള്ള​തെ'​ന്നാ​യി​രു​ന്നു സു​പ്രി​യ​യു​ടെ അ​ഭി​പ്രാ​യ​ത്തി​നു​ള്ള ഷാ​യു​ടെ മ​റു​പ​ടി. കാ​ഷ്മീ​ര്‍ ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്‍​പ് ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് ത​ന്നെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഫ​റൂ​ഖ് അ​ബ്ദു​ള്ള ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യും ട്വീ​റ്റ് ചെ​യ്തി​രു​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Related News