Loading ...

Home health

ഇനി എയ്ഡ്‌സ് ഇല്ലാത്ത ലോകം !

എയ്ഡ്‌സ് എന്ന ഭീകര രോഗം എന്നേക്കുമായി തുടച്ചു നീക്കപ്പെടുന്നു. അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2030 ഓടെ ഭൂമുഖത്ത് നിന്നും ഏയ്ഡ്‌സ് തുടച്ച് നീക്കപ്പെടും എന്ന് റിപ്പോര്‍ട്ട് യു.എന്‍ എയ്ഡ്‌സ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ജനീവയില്‍ ചൊവ്വാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കി. പതിനഞ്ച് കൊല്ലം മുന്‍പ് എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണത്തില്‍ നിന്ന് ഏതാണ്ട് 35 ശതമാനം കുറവാണ് ഇപ്പോഴുള്ള എച്ച്‌ഐവി ബാധിതരുടെ എണ്ണം എന്ന് പഠനം പറയുന്നു. ഇത്തരത്തില്‍ പോയാല്‍ 2030 ഒടെ ഭൂമുഖത്ത് നിന്നും എയ്ഡ്‌സ് അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ലോകത്ത് 36 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ എയ്ഡ്‌സ് ബാധിതരായിട്ടുള്ളത്. അതിനാല്‍ തന്നെ അടുത്ത ഒരു പതിറ്റാണ്ടില്‍ എയ്ഡ്‌സ് ഇല്ലാത്ത തലമുറയെ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും ബാന്‍ കീ മൂണ്‍ പറയുന്നു. 1996 ല്‍ അന്റി റിട്രോവല്‍ മരുന്നുകള്‍ കണ്ടുപിടിച്ചതോടെയാണ് ഏയ്ഡ്‌സിന് എതിരെ സുപ്രധാനമായ മുന്നേറ്റം മനുഷ്യര്‍ക്ക് നേടാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ലോകം എങ്ങും നടത്തുന്ന പ്രചരണങ്ങളും ജനങ്ങളില്‍ നല്ല തോതില്‍ എത്തിയിട്ടുണ്ട്. ലോകത്ത് എമ്പാടും 36 മില്ല്യണ്‍ എച്ച്.ഐ.വി ബാധിതരില്‍ 15 മില്ല്യണ്‍ പേര്‍ക്ക് മാത്രമേ കൃത്യമായ പ്രതിരോധ ചികില്‍സയ്ക്ക് വിധേയമാകുന്നുവെന്നുള്ളു റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News