Loading ...

Home Kerala

പി എസ് സി ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ നടന്ന ക്രമക്കേട് സി ബി ഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട വിഷയമാണ്. പി എസ് സി ചെയര്‍മാനും സംശയനിഴലിലാണ്. കേസില്‍ അകപ്പെട്ട ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നതാണ്. ഇപ്പോള്‍ അത് സത്യമായി വന്നിരിക്കുന്നു. ഇത്തരത്തില്‍ കേസ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. സ്വന്തക്കാര്‍ക്ക് റാങ്ക് നേടിക്കൊടുക്കാന്‍ പി എസ് സിയും ഒത്തുകളിച്ചു. അതുകൊണ്ടാണ് പി എസ് സി ചെയര്‍മാന്റെ പങ്ക് അന്വേഷിക്കണം എന്ന് പറയുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മറ്റ് പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related News