Loading ...

Home National

10 സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും പ്രത്യകപദവിയുണ്ട്, രണ്ടു സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പതാകയും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ വിഭജിച്ച്‌ സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതോടെ 'ഒരൊറ്റ ഇന്ത്യ ഒരൊറ്റ പതാക' എന്ന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. വാസ്തവത്തില്‍ തെറ്റായ പ്രചാരണമാണത്. നിലവില്‍ 10 സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനപ്രകാരം പ്രത്യേക പദവികളുണ്ട്. അതുപോലെ രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഇപ്പോഴും പ്രത്യേക പതാകയും ഉണ്ട്.
പ്രത്യകപദവിയുള്ള സംസ്ഥാനങ്ങള്‍
1- നാഗാലാന്‍ഡ്
(371 എ: നാഗകളുടെ വിശ്വാസപരവും സാംസ്‌കാരികവുമായ ആചാരപരവുമായ നിയമങ്ങളിലും ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥതയിലും പാര്‍ലമെന്റ് കൊണ്ടുവരുന്ന നിയമം ബാധകമല്ല, നിയമമാവാന്‍ സംസ്ഥാന നിയമസഭ അംഗീകരിക്കണം)
2- അസം
(371 ബി: ഗോത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അവിടത്തെ എം.എല്‍.എമാരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണം)
3- മണിപ്പൂര്‍
(371 സി: ഗോത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അസമിലെതിന് സമാനമായ നിയമം)
4- ആന്ധ്രപ്രദേശ്
(371 ഡി, ഇ: തൊഴില്‍, വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്നതിന് രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന നിയമം)
5- മിസോറാം
(371 ജി: വിശ്വാസവും ആചാരവും സംബന്ധിച്ച്‌ നാഗാലന്‍ഡിലെതിന് സമാനമായ വ്യവസ്ഥ)
6- അരുണാചല്‍ പ്രദേശ്
(371 എച്ച്‌: ഗവര്‍ണക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥ)
7- സിക്കിം
(371 ഇ, 371 എഫ്: സംസ്ഥാനത്ത് സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഗവര്‍ണക്കു പ്രത്യേക അധികാരം)
8- കര്‍ണാടക, തെലങ്കാന
(371 ജെ: തെലങ്കാനയിലെയും കര്‍ണാടകയിലെയും പിന്നാക്ക ജില്ലകള്‍ക്ക് പ്രത്യേക പദവിയും വികസന ബോര്‍ഡും ഫണ്ടും പ്രദേശിക സംവരണവും വ്യവസ്ഥ ചെയ്യുന്നു.
9, 10- മഹാരാഷ്ട്ര, ഗുജറാത്ത്
(371: മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്ത്‌വാദ, ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്‌ മേഖലകളുടെ വികസനത്തിനായി പ്രത്യേക വികസന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച നിയമം)
പ്രത്യേക പതാകയുള്ള സംസ്ഥാനങ്ങള്‍
കര്‍ണാടക: 2018ല്‍ ആണ് നിലവില്‍വന്നത്.
സിക്കിം: 1967ല്‍ നിലവില്‍ വന്നത്.

Related News