Loading ...

Home India

കശ്മീരില്‍ പുറത്തിറങ്ങാന്‍ ഭയന്ന് ജനം: സുരക്ഷയുള്ളത് ഒരു ലക്ഷത്തോളം സൈനികര്‍

ശ്രീനഗര്‍: കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞും സംസ്ഥാനത്തെ രണ്ടായി കീറിമുറിച്ചുമുള്ള കേന്ദ്ര നടപടിക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ നേരിടാന്‍ കനത്ത സുരക്ഷ. കശ്മീര്‍ സംസ്ഥാനം മുഴുവന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രിണത്തിലാണ്. സൈനികരും അര്‍ധ സൈനികരുമടക്കം ഒരു ലക്ഷം പേരാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്. കശ്മീരി പോലീസും ഇവര്‍ക്ക് പിന്തുണയായുണ്ട്. നേതാക്കന്‍മാരെ വീട്ടുതടങ്കലിലാക്കിയും നിരോധനാജ്ഞ തുടര്‍ന്നും ജനങ്ങളുടെ എല്ലാ സ്വാതന്ത്ര്യവും തടഞ്ഞിരിക്കുകയാണ്. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ശേഷം ഇതുവരെ പ്രതിഷേധങ്ങള്‍ ഒന്നും കശ്മീരിലുണ്ടായിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നേരിട്ടാണ് കശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. ഇന്നലെ ശ്രീനഗറില്‍ നേരിട്ടെത്തിയാണ് ദോവല്‍ സുരക്ഷാ നടപടികള്‍ക്ക് മേല്‍നോട്ടം വഹി്ക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരെ പ്രത്യേക വിമാനത്തില്‍ കശ്മീരില്‍ എത്തിച്ചിട്ടുണ്ട്. താഴ്വരയില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. അത്യാവിശ്യ കാര്യത്തിന് അല്ലാതെ ആരും വീടിന് പുറത്തിറങ്ങുന്നില്ല. കൂട്ടം കൂടുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചിട്ടുണ്ടെന്ന് പ്ലാനിംഗ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. അവശ്യസാധനങ്ങള്‍ക്കും ക്ഷാമമില്ല. അടുത്ത മൂന്ന് മാസത്തേക്ക് വേണ്ടത്ര അവശ്യവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. അരി, ഗോതമ്ബ്, മട്ടണ്‍, മുട്ട എന്നീ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ പെട്രോളും ഡീസലും ശേഖരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News