Loading ...

Home sports

പരമ്ബര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്ന് T20 മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യ രണ്ട് വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുമ്ബോള്‍ ലക്ഷ്യം ഈ മത്സരവും കൂടി ജയിച്ച്‌ പരമ്ബര തുത്തുവാരുക എന്നതായിരിക്കും.ആദ്യ രണ്ട് മത്സരങ്ങളിലും ബൌളിംഗ് നിരയുടെ കരുത്തില്‍ ആണ് ജയിച്ചുകയറിയത്.പരമ്ബര നേടിയത് കൊണ്ട് തന്നെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ആകും ഇന്ന് അവസരം കൊടുക്കുക എന്നാണ് കോഹ്‌ലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന കെ ല്‍ രാഹുലിനും, ശ്രെയസ് അയ്യര്‍ക്കും ഇന്ന് അവസരം നല്‍കിയേക്കും.അങ്ങനെയെങ്കില്‍ റിഷാബ് പന്തും, മനീഷ് പാണ്ഡേയും പുറത്തിരിക്കണം.അതുപോലെ തന്നെ ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ക്കും അവസരം നല്‍കാന്‍ സാധ്യത ഉണ്ട്.

Related News