Loading ...

Home International

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ത്ത് പാകിസ്ഥാന്‍; കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ( 05.08.2019) കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ എതിര്‍ത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. കശ്മീരിലെ ജനങ്ങള്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കശ്മീര്‍ സംബന്ധിച്ച തര്‍ക്കത്തിലെ കക്ഷി എന്ന നിലയില്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തെ തടയാന്‍ സാധ്യമായ നടപടികളെല്ലാം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകും. സ്വയംഭരണാധികാരം സംബന്ധിച്ച അവകാശത്തിന്റെ കാര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എല്ലാവിധ നയതന്ത്ര പിന്തുണയും ഉറപ്പുനല്‍കുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. തര്‍ക്കബാധിതമായതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ പ്രദേശമാണ് ജമ്മു കശ്മീര്‍. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ അവിടുത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാവുന്നതല്ലെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

Related News