Loading ...

Home National

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം

ജമ്മു കശ്മീരിലെ അനിശ്ചിതത്വത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് രാവിലെ ഒരു മണിക്കൂര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. മന്ത്രിസഭാ യോഗത്തിന് മുമ്ബായി നടന്ന യോഗത്തില്‍ രാജ്യസുരക്ഷ ക്യാബിനറ്റ് കമ്മിറ്റിയിലെ അംഗങ്ങളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, എസ്. ജയ്‌ശങ്കര്‍ എന്നിവരാണ് ഈ കമ്മറ്റിയില്‍ ഉള്ളത്. കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് സൂചന. ശ്രീനഗറില്‍ അനിശ്ചിതകാലത്തേക്കു കേന്ദ്രം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അധിക സൈനിക വിന്യാസത്തിനും കനത്ത സുരക്ഷയ്ക്കും ‌പിന്നാലെ ജമ്മു കശ്മീരില്‍ അസാധാരണ നടപടികളാണു കേന്ദ്രം സ്വീകരിക്കുന്നത്. അര്‍ദ്ധരാത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളെ ഉള്‍പ്പെടെ കശ്മീരിലെ രാഷ്ട്രീയക്കാരെ വീട്ടുതടങ്കലിലാക്കിയിരുന്നു. അഭൂതപൂര്‍വമായ ഈ സാഹചര്യം കശ്മീരിലെ ജനങ്ങളെ അരക്ഷിതാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്.

Related News