Loading ...

Home Education

ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്നിനും രണ്ടിനും നടക്കും. ആണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. 2020 ജൂലൈ ഒന്നിന്‌ പ്രവേശനസമയത്ത്‌ അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം. 2007 ജൂലൈ രണ്ടിനുമുമ്ബോ 2009 ജനുവവരി ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രവേശനം നേടിയശേഷം ജനനത്തീയതിയില്‍ മാറ്റം അനുവദിക്കില്ല.
പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷാഫോമും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗം കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്‌സി, എസ്‌ടി വിഭാഗം കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കാന്‍ ഡിഡി ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക്‌കോഡ് 01576) വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്തുസഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാറൂണ്‍, ഉത്തരാഞ്ചല്‍-- 248003 വിലാസത്തില്‍ അയക്കണം. കേരളത്തിലും ലക്ഷദീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷ പൂരിപ്പിച്ച്‌ സെപ്തംബര്‍ 30നകം സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം---12 വിലാസത്തില്‍ അയക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍നിന്നു ലഭിച്ച നിര്‍ദിഷ്ട അപേക്ഷാഫോറം (രണ്ട്‌ കോപ്പി), പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള മൂന്ന് ഫോട്ടോ ഒരു കവറില്‍, സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്റ്റേറ്റ് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്), നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച്‌ ജനനത്തീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി --
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം.

Related News