Loading ...

Home National

മുംബൈയില്‍ കനത്ത മഴ; താനെയില്‍ വീടുകള്‍ വെള്ളത്തില്‍, സ്‌കൂളുകള്‍ക്ക് അവധി

മുംബൈ: ചെറിയ ഇടവേളയ്ക്ക് ശേഷം മുംബൈ നഗരത്തില്‍ വീണ്ടും കനത്ത മഴ. താനെ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ പുരോഗമിക്കുകയാണ്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് താനേ, നാസിക്, പൂണെ മേഖലകളില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. 

രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെയും വിന്യസിച്ചുട്ടുണ്ട്. മിതി നദിക്ക് സമീപമുള്ള വാസസ്ഥലങ്ങളില്‍ നിന്ന് 400 ഓളം ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്. വ്യോമസേനയുടെ എം.ഐ 17 ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്.

Related News