Loading ...

Home sports

ഹോംലസ് ലോകകപ്പില്‍ മെക്സിക്കോക്ക് ഇരട്ടക്കിരീടം

ഹോംലസ് ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ചിലിയേയും വനിതാ വിഭാഗത്തില്‍ പെറുവിനേയും തോല്‍പ്പിച്ചാണ് മെക്സിക്കോ ചാമ്ബ്യന്‍മാരായത്.ആധികാരികമായാണ് മെക്സിക്കോയുടെ കിരീട ധാരണം. പുരുഷവിഭാഗത്തില്‍ ചിലിയെ തോല്‍പ്പിച്ചത് 5-1ന്.. ഗ്രൂപ്പ് ഘട്ടത്തിലെ പരാജയത്തിന് മധുര പ്രതികാരവുമായി വിജയം. ഇത് നാലാം തവണയാണ് മെക്സിക്കോ ചാമ്ബ്യന്‍മാരാകുന്നത്.വനിതാ വിഭാഗത്തില്‍ പെറു മെക്സിക്കോയ്ക്ക് ഒരു എതിരാളിയായില്ല. ഒന്നിന് പിറകെ ഒന്നായി 6 ഗോളുകള്‍ അടിച്ചുകയറ്റി മെക്സിക്കോ. പുരുഷ വിഭാഗത്തില്‍ റഷ്യയും വനിതാ വിഭാഗത്തില്‍ റുമാനിയയും മൂന്നാം സ്ഥാനം നേടി.

Related News