Loading ...

Home National

കശ്മീര്‍ വിഷയം; നിര്‍ണായക മന്ത്രിസഭാ യോഗം സമാപിച്ചു,അമിത് ഷായുടെ പ്രഖ്യാപനം ഉടന്‍

ന്യൂഡല്‍ഹി: നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിസഭായോഗം സമാപിച്ചു.കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നത്‌. രാജ്യസഭയില്‍ അടിയന്തരനിയമ നിര്‍മാണ നടപടി ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി 11 മണിക്കുള്ള ശൂന്യവേള മാറ്റിവച്ചതായും രാജ്യസഭ ചെയര്‍മാന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗം നടക്കുന്നതിനിടെയാണ് രാജ്യസഭയില്‍നിന്ന് ഈ അറിയിപ്പ് വന്നിരിക്കുന്നത്. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണു വിവരം. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണു വിവരം. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അമിത് ഷാ രാജ്യസഭയിലും ലോക്‌സഭയിലും പ്രഖ്യാപിക്കും. അമര്‍നാഥ് തീര്‍ഥാടനത്തില്‍ ഏര്‍പ്പെട്ടവരോട് യാത്ര നിര്‍ത്തിവച്ച്‌ തിരിച്ചുപോകാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അമര്‍നാഥ് യാത്രയ്‌ക്കെതിരായ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച്‌ രഹസ്യാന്വേഷണവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സംസ്ഥാന അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടുമില്ല.

Related News