Loading ...

Home sports

'ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ട്'; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തോടെ ടീം പരിശീലകനായി തുടരാനുള്ള രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുകയാണ്. ലോകകപ്പ് വരെയാണ് രവി ശാസ്ത്രിക്ക് കാലാവധി അനുവദിച്ചിരുന്നത്. എന്നാല്‍ വിന്‍ഡീസ് പര്യടനം നടക്കാനിരിക്കവേ 45 ദിവസത്തേക്ക് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ടീമിന്റെ പരിശീലകനാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.' തനിക്കിപ്പോള്‍ നിരവധി ജോലികള്‍ ചെയ്യാനുണ്ട്. പക്ഷെ ഭാവിയില്‍ ഞാന്‍ ആ തൊപ്പി അണിയും സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിരവധി പേരാണ് അപേക്ഷയുമായി ബിസിസിഐയെ സമീപിച്ചത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്.

Related News