Loading ...

Home National

മുംബൈയില്‍ കനത്ത മഴ തുടരുന്നു; ഞായറാഴ്ചയും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മുംബൈ, താനെ, പല്‍ഗാര്‍, റായ്ഗഡ്, രത്‌നഗിരി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയും മുംബൈയില്‍ കനത്തമഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 10 ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുന്ന മുംബൈയില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കനത്ത മഴ പെയ്തു. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍, സബ്‌വേകള്‍, പ്രധാന റോഡുകള്‍ എന്നിവ മൂന്ന് - നാല്‌ അടി വെള്ളത്തിനടിയിലായി, ഗതാഗതത്തെ സാരമായി തടസ്സപ്പെടുത്തി. റെയില്‍വേ ട്രാക്കുകളില്‍‌ വെള്ളം കയറുന്നതിനാല്‍‌ പടിഞ്ഞാറന്‍ റെയില്‍‌വേയിലെയും സെന്‍‌ട്രല്‍‌ റെയില്‍‌വേയിലെയും സബര്‍‌ബന്‍‌ ട്രെയിനുകള്‍‌ കുറഞ്ഞ വേഗതയില്‍‌ ഓടുന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തിലും കാലതാമസമുണ്ടായി. എന്നിരുന്നാലും, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിക്ക വിമാനങ്ങളും 30 മിനിറ്റ് വൈകിയാണ് സര്‍വീസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ-ഗോവ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Related News