Loading ...

Home Kerala

ഓഫീസുകളിലെ ഫയല്‍ നീക്കമറിയാന്‍ വെബ്പോര്‍ട്ടല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞ പുരോഗതി അറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജില്ലാ തലം മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഫയല്‍ നീക്കം പോര്‍ട്ടലിലൂടെ ഏതു സമയത്തും അറിയാം. വകുപ്പ് സെക്രട്ടറിമാര്‍, ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് ഏതു സമയത്തും ഫയല്‍ നീക്കം പരിശോധിക്കാനാകും. ആദ്യ ഘട്ടത്തില്‍ ജില്ലാ തലം മുതലുള്ള ഫയലുകളാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുന്നത്. അടുത്ത ഘടത്തില്‍ താലൂക്ക് തലം വരെയുള്ള ഫയലുകള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനും ഐ. ടി മിഷനുമാണ് ചുമതല. ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി ഓരോ വകുപ്പിലേയും നോഡല്‍ ഓഫീസര്‍മാര്‍ യഥാസമയം വിലയിരുത്തും. രണ്ടാഴ്ചയിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാര്‍ പുരോഗതി പരിശോധിക്കും. ഇതിന്റെ വിശദാംശങ്ങള്‍ നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് ലഭ്യമാക്കും ആദ്യ റിപ്പോര്‍ട്ട് ആഗസ്റ്റ് 15നകം സമര്‍പ്പിക്കും.
സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ ഫയലുകള്‍ ആഗസ്റ്റ് 31നകം തീര്‍പ്പാക്കും. വകുപ്പ് അദ്ധ്യക്ഷ തലത്തിലുള്ളവ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കും. ഫയല്‍ തീര്‍പ്പാക്കല്‍ ത്വരിതപ്പെടുത്തുന്നതിന് അദാലത്തുകള്‍, യോഗങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ച്‌ അതതു വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം.

Related News