Loading ...

Home National

'ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ആ​സാ​മി​ല്‍ മാ​ത്ര​മ​ല്ല, രാ​ജ്യം മു​ഴു​വ​ന്‍ ബാ​ധ​ക​മാ​ക്ക​ണം'-ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാന്‍

ഗോ​ഹ​ട്ടി: രാ​ജ്യം മു​ഴു​വ​ന്‍ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ (എ​ന്‍​ആ​ര്‍​സി) ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി. ആ​സാ​മി​ല്‍ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ ആ​വ​ശ്യം. 'ഇ​ന്ത്യ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മ​ല്ല. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ആ​സാ​മി​ല്‍ മാ​ത്ര​മ​ല്ല, രാ​ജ്യം മു​ഴു​വ​ന്‍ ബാ​ധ​ക​മാ​ക്ക​ണം. ഇ​ത് ബി​ജെ​പി മാ​റ്റി​യെ​ടു​ക്കും. ആ​സാ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ പി​ഴ​വി​ല്ലാ​ത്ത ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ എ​ല്ലാ​വ​രും വീ​ക്ഷി​ക്കു​ക​യാണ്.' - ചൗ​ഹാ​ന്‍ പ​റ​ഞ്ഞു. ​ ചൗ​ഹാ​ന്‍ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ രാ​ജ്യം മു​ഴു​വ​ന്‍ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത് ത്രി ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ആ​സാ​മി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് . ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ പു​റ​ത്തു​വി​ടാ​നു​ള്ള ആ​സാം സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ദ്ദേ​ഹം പി​ന്തു​ണച്ചു.

Related News