Loading ...

Home Kerala

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ലാത്തിച്ചാര്‍ജ് വിഷയത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഇടപെടലുകള്‍ നടത്തിയെന്ന് കാനം

എറണാകുളത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്ന ഇടപെടലുകള്‍ നടത്തിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് കാനം നിലപാട് വിശദീകരിച്ചത്.വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച യോഗം ഇപ്പോഴും തുടരുകയാണ്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകാര്യങ്ങളും സംഘടനാകാര്യങ്ങളും കാനം യോഗത്തില്‍ വിശദീകരിച്ചു. എംഎല്‍എക്കും ജില്ലാ സെക്രട്ടറിക്കും പരിക്കേല്‍ക്കാന്‍ ഇടയായ സംഭവങ്ങളില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എല്ലാ ഇടപെടലുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News