Loading ...

Home National

മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം

ന്യൂഡല്‍ഹി: ഏഷ്യയുടെ നൊബേല്‍ പുരസ്‌കാരമെന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസേ പുരസ്‌കാരം എന്‍.ഡ.ടി.വിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂറി പുരസ്‌കാരം നല്‍കിയത്. നൈതികമായ പത്രപ്രവര്‍ത്തനം, സത്യത്തോട് കൂടെനില്‍ക്കാനുള്ള ധൈര്യം, സമഗ്രതയും സ്വാതന്ത്രവും എന്നീ കാര്യങ്ങളും ജൂറി പരിഗണിച്ചു. രവീഷ് കുമാറിനു പുറമെ മ്യാന്‍മര്‍ പത്രപ്രവര്‍ത്തകന്‍ സ്വീ വിന്‍, തായ്‌ലന്‍ഡിലെ അങ്കാന നീലപൈജിത്, ഫിലിപ്പീന്‍സിലെ റായ്മുണ്ടോ പുജന്‍തെ, സൗത്ത് കൊറിയയിലെ കിം ജോങ് കി എന്നിവരും 2019ലെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന രമണ്‍ മാഗ്‌സസെയുടെ സ്മരണാര്‍ഥം 1957 മുതല്‍ ഈ പുരസ്‌കാരം നല്‍കിവരുന്നുണ്ട്.

Related News