Loading ...

Home National

മൊസാംബികിന് സ്നേഹ സമ്മാനം നല്‍കി ഭാരതം

ന്യൂഡല്‍ഹി : സൗഹൃദ സന്ദര്‍ശനത്തിനെത്തിയ വിദേശരാജ്യപ്രതിനിധിയ്ക്ക് കൈനിറയെ സമ്മാനംനല്‍കി ഇന്ത്യ. ആഫ്രിക്കയിലെ മൊസാമ്ബിക്കിനാണ് 44 എസ്‌യുവി ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ സമ്മാനമായി നല്‍കിയത്. ടാറ്റയുടെ വാഹനശ്രേണിയില്‍പ്പെട്ടവയാണ് കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് മൊസാംബിക് ആഭ്യന്തരമന്ത്രി ജയ്‌മോ ബസീലിയോയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ സേനകളുടെ ആവശ്യത്തിനായി രണ്ട് അതിവേഗ ബോട്ടുകള്‍കൂടി ഭാരതം നല്‍കി. പുതിയ സാങ്കേതിക വിദ്യകളുള്ള ബോട്ടുകളിലെ പരിശീലനത്തിനായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നാല് പരിശീലകര്‍ മൊസാംമ്ബിക്കിലേയ്ക്ക് ഉടന്‍ പുറപ്പെടും.

Related News