Loading ...

Home National

ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സൈ​നി​ക വി​ന്യാ​സം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും സൈ​നി​ക വി​ന്യാ​സം. 10000 സൈ​നി​ക​രെ വി​ന്യ​സി​ച്ച്‌ ഒ​രാ​ഴ്ച പി​ന്നി​ടും മുന്‍പ് 25,000 സൈ​നി​ക​രെ കൂ​ടി വി​ന്യ​സി​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. പാ​രാ​മി​ലി​ട്ട​റി അം​ഗ​ങ്ങ​ളെ​യാ​ണ് താ​ഴ്വ​ര​യി​ല്‍ വി​ന്യ​സി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ സൈ​നി​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി വിന്യസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശ്രീനഗറിലെ പ്രശ്നബാധിത മേഖലകളിലും താഴ്‌വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സി.ആര്‍.പി.എഫുകാരാണ് സംഘത്തില്‍ കൂടുതല്‍. ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇവയ്ക്കു കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ക​ഴി​ഞ്ഞ ആ​ഴ്ച 100 ക​ന്പ​നി സൈ​നി​ക​രെ​യാ​ണ് കേ​ന്ദ്രം വി​ന്യ​സി​ച്ച​ത്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ക ല​ക്ഷ്യം എ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ല്‍ ജ​മ്മു കാ​ഷ്മീ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രം സൈ​നി​ക വി​ന്യാ​സം ആ​രം​ഭി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ രാ​ജി​വ​ച്ച​തി​നാ​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലാ​ണ്. ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​നി​ക​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും ഇ​തി​നാ​ലാ​ണ് കൂ​ടു​ത​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ക്കു​ന്ന​ത് എ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ജ​മ്മു കാ​ഷ്മീ​ര്‍ ഡി​ജി​പി ദി​ല്‍​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞ​ത്. തി​ടു​ക്ക​ത്തി​ലു​ണ്ടാ​യ സൈ​നി​ക വി​ന്യാ​സം താ​ഴ്വ​ര​യി​ല്‍ യു​ദ്ധ​മ​ട​ക്ക​മു​ള്ള പ​ല അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും വ​ഴി​മ​രു​ന്നി​ട്ടു​ണ്ട്. ഭരണഘടനാ ചട്ടം 370, 35 എ എന്നിവയനുസരിച്ച്‌ ജമ്മു കശ്മീരിന് പ്രത്യേക പദവികള്‍ നല്‍കാന്‍ സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കശ്മീര്‍ നയത്തില്‍ 'വലിയ മാറ്റങ്ങള്‍' വരാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് വരുന്നത്. ജ​മ്മു കാ​ഷ്മീ​രി​നു വേ​ണ്ടി​യു​ള്ള ആ​ര്‍​ട്ടി​ക്കി​ള്‍ 35 എ ​റ​ദ്ദു ചെ​യ്യാ​ന്‍ നീ​ക്ക​മി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക് പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​രു​ന്നാ​ലും കേ​ന്ദ്രം പാ​ര്‍​ല​മെ​ന്‍റി​ല്‍ തു​ട​ര്‍​ച്ച​യാ​യി നി​യ​മ​ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വേനലവധി 10 ദിവസം നേരത്തേ തുടങ്ങി. വ്യാഴാഴ്ച ഇവയെല്ലാം അടച്ചു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള ഭോജനശാലകളില്‍ ചിലത്‌ പൂട്ടി. ഈ നടപടികളും സൈനികവിന്യാസവും ക്രമസമാധാനനില തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണെന്നു കരുതി നാട്ടുകാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചു തുടങ്ങി.



Related News