Loading ...

Home USA

'ഇന്ത്യയുടെ സഹകരണത്തിന് വലിയ നന്ദി', ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതിന് അമേരിക്കയുടെ പ്രതികരണം

കഴിഞ്ഞ മെയ് മാസത്തിലാണ് ഇന്ത്യ ഇറാനില്‍നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചത് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് അമേരിക്ക. ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ആ രാജ്യത്തില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയത്. ഇന്ത്യയുടെ എണ്ണ വ്യാപാരത്തിന്റെ വലിയൊരു പങ്കും ഇറാനില്‍നിന്നാണ്. 'അടുത്ത സുഹൃത്തും പങ്കാളിയുമായ ഇന്ത്യ, ഇറാനെയല്ല അമേരിക്കയാണ് ബിസിനസ് പങ്കാളി എന്ന തീരുമാനിച്ചതിന് വലിയ നന്ദിയുണ്ട്' ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷെരീഫിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ വിവരം അറിയിക്കുമ്ബോഴാണ് യുഎസ് പ്രതിനിധി ഇന്ത്യയ്ക്ക് പ്രത്യേക നന്ദി അറിയിച്ചത്. ഇറാനുമായി ശക്തമായ വ്യാപാര ബന്ധമുള്ള ഇന്ത്യ അമേരിക്കയുടെ നിലപാടുമൂലം ആ രാജ്യത്തുനിന്നുള്ള ഇറക്കുമതി പൂര്‍ണമായും തന്നെ അവസാനിപ്പിച്ചു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഇറക്കുമതി നിയന്ത്രിച്ചതിനെ തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി പ്രതിദിനം ഒരു ലക്ഷം ബാരലായി ചുരുങ്ങി. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അളവാണിത്. ഇന്ത്യയ്ക്ക് മതിയായ അളവില്‍ എണ്ണ ലഭിക്കുന്നതിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യം ആലോചിക്കുമെന്നും അമേരിക്ക പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇന്ത്യ ഇറാനില്‍നിന്നുളള ഇറക്കുമതി നിര്‍ത്തിയത്. 2015 ലാണ് അമേരിക്ക ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്ക ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനുമായി വിവിധ രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് പിന്മാറിയതിന് ശേഷമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കി.

Related News