Loading ...

Home sports

2019-ലെ ഫിഫ ബെസ്റ്റ് മെന്‍സ് പ്ലെയര്‍ നോമിനികളെ പ്രഖ്യാപിച്ചു

പാരിസ്:ഫിഫ ബെസ്റ്റ് മെന്‍സ് പ്ലെയറിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തെ കണ്ടുപിടിക്കാന്‍ ആണ് ഫിഫ ഇത് നടത്തുന്നത്. ഇതിനായുള്ള പത്ത് പേരടങ്ങുന്ന അന്തിമലിസ്റ്റ് ഫിഫ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്‌സ താരം ലയണല്‍ മെസ്സി, പുതിയ റയല്‍ മാഡ്രിഡ് ഒപ്പിട്ട ഈഡന്‍ ഹസാര്‍ഡ്, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ എന്നിവരെല്ലാം മികച്ച ഫിഫ ഫുട്‌ബോള്‍ അവാര്‍ഡിനായി പ്രഖ്യാപിച്ച 10 പേരുടെ പട്ടികയില്‍ ഇടം നേടി. മെസ്സിയും, ക്രിസ്റ്റ്യാനോയും അഞ്ച് തവണ ഈ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. യുവേഫ ചാമ്ബ്യന്‍സ് ലീഗ് 2018-19 ട്രോഫി ഉയര്‍ത്തിയതിന് ശേഷം ലിവര്‍പൂള്‍ സാഡിയോ മാനെ, വിര്‍ജില്‍ വാന്‍ ഡിജ്ക് എന്നിവരും പട്ടികയില്‍ ഇടം നേടി. പത്ത് പേരടങ്ങിയ അന്തിമ പട്ടികയില്‍ മൂന്ന് ലിവര്‍പൂള്‍ താരങ്ങളാണ് ഉള്ളത്. ചാമ്ബ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ എത്താന്‍ അജാക്സ് എ.എഫ്.സിയെ സഹായിച്ച മാത്തിജ്സ് ഡി ലിഗ്റ്റ്, ഫ്രെങ്കി ഡി ജോങ് എന്നിവരും പട്ടികയില്‍ ഉണ്ട്. 10 അംഗ ഷോര്‍ട്ട്‌ലിസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയി ലൂക്ക മോഡ്രിക്കിന് സ്ഥാനം ലഭിച്ചില്ല. വിജയിയെ പ്രഖ്യാപിക്കുന്നത് ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ്. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന താരമാണ് മികച്ച കളിക്കാരന്‍ ആയി തിരഞ്ഞെടുക്കുന്നത്. ഫിഫയുടെ വെബ്‌സൈറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. സെപ്റ്റംബര്‍ 23 ന് മിലാനില്‍ നടക്കുന്ന മികച്ച ഫിഫ ഫുട്ബോള്‍ അവാര്‍ഡ് ഷോയില്‍ എല്ലാ അവാര്‍ഡ് ജേതാക്കളെയും വെളിപ്പെടുത്തും. പത്ത് ഫൈനലിസ്റ്റുകള്‍:

  • റൊണാള്‍ഡോ(യുവന്റസ്)
  • ഫ്രെങ്കി à´¡à´¿ ജോങ് ( ബാഴ്‌സലോണ)
  • മാത്തിസ് à´¡à´¿ ലിറ്റ്(യുവന്റസ്)
  • ഈഡന്‍ ഹസാര്‍ഡ് ( റിയല്‍ മാഡ്രിഡ്)
  • ഹാരി കെയ്ന്‍ ( ടോട്ടന്‍ഹാം)
  • സാഡിയോ മാനെ ( ലിവര്‍പൂള്‍
  • കൈലിയന്‍ എംബപ്പേ (പിഎസ്ജി )
  • ലയണല്‍ മെസ്സി ( ബാഴ്‌സലോണ)
  • മുഹമ്മദ് സലാ (ലിവര്‍പൂള്‍)
  • വിര്‍ജില്‍ വാന്‍ ഡിജ്ക് (ലിവര്‍പൂള്‍)

Related News