Loading ...

Home sports

തനിക്ക് റൊണാള്‍ഡോയെ പോലെ ആകണം എന്ന് ഫെലിക്സ്

അത്ലറ്റിക്കോ മാഡ്രിഡ് സൈന്‍ ചെയ്ത യുവതാരം ജാവോ ഫെലിക്സ് തനിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ആകണം എന്നാണ് ആഗ്രഹം എന്ന് വ്യക്തമാക്കി. പോര്‍ച്ചുഗല്‍ താരമായ ഫെലിക്സ് പോര്‍ച്ചുഗീസ് ഇതിഹാസമായി മാറിയ റൊണാള്‍ഡോയുടെ നേട്ടങ്ങള്‍ക്ക് ഒപ്പം എത്തണം എന്നാണ് ആഗ്രഹിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ ഏറ്റവും മികച്ച താരമാണ്. 5 ബാലന്‍ ഡി ഓര്‍ നേടിയ താരമാണ് റൊണാള്‍ഡോ. അതുകൊണ്ട് തന്നെ റൊണാള്‍ഡോയെ പൊലെ ആകാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നു എന്നും ഫെലിക്സ് പറഞ്ഞു. റൊണാള്‍ഡോ തനിക്ക് നല്‍കിയ ഉപദേശങ്ങള്‍ തന്നെ സഹായിക്കുന്നുണ്ട് എന്നും ഫെലിക്സ് പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡില്‍ പ്രീസീസണിലെ പ്രകടനം കൊണ്ട് തന്നെ താരമായിരിക്കുകയാണ് ഫെലിക്സ്.

Related News