Loading ...

Home USA

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; നന്ദി പറഞ്ഞ് മന്ത്രി

വാഷിങ്ടണ്‍: ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. സാരിഫാണ് ഇറാന്റെ ആഗോളവക്താവെന്നും അദ്ദേഹമാണ് ഇറാന്‍ പരമോന്നത നേതാവിന്റെ അജണ്ടകള്‍ നടപ്പാക്കുന്നതെന്നും ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി. അമേരിക്കയുടെ ട്രഷറി വകുപ്പ് അവരുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണക്കപ്പല്‍ വിഷയത്തില്‍ ഇറാന്‍ ബ്രിട്ടനുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ നടപടി. എന്നാല്‍ യു.എസ് ഭരണകൂടത്തിന്റെ ഉപരോധം തന്നെ ബാധിക്കില്ലെന്നാണ് സാരിഫ് പറയുന്നത്. ഇറാന് പുറത്ത് എവിടെയും സ്വത്തുക്കളോ നിക്ഷേപമോ ഇല്ലാത്ത തന്നെ അമേരിക്കയുടെ ഉപരോധം ബാധിക്കില്ലെന്നും അമേരിക്കയുടെ അജണ്ടയ്ക്കെതിരെയ വലിയ ഭീഷണിയായി തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും സാരിഫ് ട്വിറ്ററില്‍ കുറിച്ചു.

Related News