Loading ...

Home special dish

ഇഡ്ഡലി ബാക്കിയായോ? തയ്യാറാക്കാം സ്‌പൈസി ഫ്രൈഡ് ഇഡ്ഡലി

രാവിലെ തയ്യാറാക്കി വെച്ച ഇഡ്ഡലി ബാക്കിയാണോ? ഒന്ന് മനസ് വെച്ചാല്‍ അടിപൊളി ഫ്രൈഡ് ഇഡ്ഡലി തയ്യാറാക്കാന്‍ പറ്റുന്നതാണ്. രുചികരമായ ഫ്രൈഡ് ഇഡ്ഡലി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം ചേരുവകള്‍
1. ഇഡ്ഡലി- മൂന്നെണ്ണം
2. കടുക്- അര ടീസ്പൂണ്‍
3. കറിവേപ്പില- ഒരു തണ്ട്
4. ഉണക്കമുളക്- മൂന്നെണ്ണം
5. അണ്ടിപ്പരിപ്പ്- പത്തെണ്ണം
6. ഇഞ്ചി- ഒരു കഷ്ണം
7. വെളുത്തുള്ളി- നാലെണ്ണം
8. പച്ചമുളക്- മൂന്നെണ്ണം
9. വലിയ ഉള്ളി- ഒരെണ്ണം
10. തക്കാളി- രണ്ടെണ്ണം
11. മുളകുപൊടി- രണ്ട് ടീസ്പൂണ്‍
12. മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
13. ഉപ്പ്- ആവശ്യത്തിന്
14. ബട്ടര്‍- ഒരു ടേബിള്‍സ്പൂണ്‍
15. ടൊമാറ്റോ സോസ്- ഒരു ടേബിള്‍സ്പൂണ്‍
16. എണ്ണ- ആവശ്യത്തിന്
17. മല്ലിയില- ഒരു നുള്ള്
പാകം ചെയ്യുന്ന വിധം ഇഡ്ഡലി ഓരോന്നും നാലു കഷണങ്ങളാക്കുക. എടുത്ത് വെച്ചിരിക്കുന്നതില്‍ പകുതിവീതം മുളക്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മസാല ഉണ്ടാക്കിആവശ്യത്തിന് ഉപ്പുചേര്‍ത്ത്‌ ഇഡ്ഡലികഷ്ണങ്ങളില്‍ പുരട്ടിവെക്കുക. എണ്ണ ചൂടാക്കി ഇഡ്ഡലിക്കഷ്ണങ്ങള്‍ പൊരിച്ചെടുക്കുക. അതിനുശേഷം ബട്ടര്‍ ചൂടാക്കി രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വറവ് തയ്യാറാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മൂത്തുവരുമ്ബോള്‍ മിക്സ് ചെയ്യുക. അതിലേക്ക് ബാക്കിയുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ടുമാറ്റോ സോസ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത ശേഷം പൊരിച്ചുവെച്ച ഇഡ്ഡലി ചേര്‍ത്ത് നന്നായി ഇളക്കി പാകമാകുമ്ബോള്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്ബുക.

Related News