Loading ...

Home International

ഐ.എസിന്‌ വീണ്ടും തിരിച്ചടി; റമാദി നഗരം ഇറാഖ്‌ സേന തിരിച്ച്‌ പിടിച്ചു.

ബാഗ്‌ദാദ്‌: ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകര സംഘടനയ്‌ക്ക് ശക്‌തമായ തിരിച്ചടി. ഐ.എസിന്റെ ശക്‌തി കേന്ദ്രമായിരുന്ന റമാദി നഗരം ഇറാഖ്‌ സൈന്യം തിരിച്ച്‌ പിടിച്ചു. കഴിഞ്ഞ ഒരു വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്ക്‌ ഒടുവിലാണ്‌ സൈന്യം നഗരം തിരികെ പിടിച്ചത്‌.ഇറാഖ്‌ തലസ്‌ഥാനമായ ബാഗ്‌ദാദില്‍ നിന്ന്‌ ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ്‌ റമാദി നഗരം.

2011ല്‍ അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ റമാദി നഗരത്തിനായി ഇറാഖ്‌ സൈന്യം ആക്രമണം തുടര്‍ന്നിരുന്നു. എന്നാല്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റും ശക്‌തമായി തന്നെ തിരിച്ചടിച്ചിരുന്നു. നഗരത്തില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ ഭീകരര്‍ വധിച്ചിരുന്നു. 2014ഓടെ റമാദിയുടെ പകുതി ഭാഗവും ഐ.എസ്‌ പിടിച്ചെടുത്തിരുന്നു.

പ്രദേശത്ത്‌ സൈന്യവും ഭീകരരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കനത്ത പോരാട്ടമായിരുന്നു. നവംബറോടെ നഗരം വളഞ്ഞ സൈന്യം ഘട്ടം ഘട്ടമായി ഭീകരരെ തുരത്തുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 50ല്‍ അധികം തീവ്രവാദികളെ വധിച്ചെന്നും നഗരം പൂര്‍ണമായും സൈന്യത്തിന്റെ കീഴിലായെന്നും സൈനിക വക്‌താവ്‌ അറിയിച്ചു.

Related News