Loading ...

Home sports

ഇറ്റാലിയന്‍ സെന്‍സേഷന്‍, യുവന്റസിന്റെ യുവ പ്രതിഭ, മോയിസെ കീന്‍ എവെര്‍ട്ടനിലേക്ക്

ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനം എന്ന് എല്ലാവരും വിശേഷിപിച്ച കൗമാരക്കാരനാണ് മോയിസെ കീന്‍. കഴിഞ്ഞ സീസണില്‍ യുവന്റസിന് വേണ്ടി 16 കളികളില്‍ നിന്ന് ഏഴു ഗോളുകളാണ് ഈ 19 വയസ്സ് മാത്രം പ്രായമുള്ള താരം കരസ്ഥമാക്കിയത്. ഇറ്റലിക്ക് വേണ്ടി മൂന്ന് കളികള്‍ കളിച്ച കീന്‍ രണ്ടു ഗോളുകള്‍ തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്. 40 മില്യണ്‍ യൂറോ കൊടുത്താണ് ഈ ചെറുപ്പക്കാരനെ എവെര്‍ട്ടന്‍ സ്വന്തമാക്കിയത്. കൂടാതെ 2.5 മില്യണ്‍ യൂറോ താരത്തിന് വാര്‍ഷിക ശമ്ബളമായി നല്‍കുകയും വേണം. മെഡിക്കലിനായി കീന്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 5 വര്‍ഷത്തേക്കാണ് താരം കരാര്‍ ഒപ്പിടാന്‍ പോകുന്നത്. യൂറോപ്പ് ലീഗിന് യോഗ്യത നേടാന്‍ രണ്ടും കല്പിച്ചുള്ള പുറപ്പാടിലാണ് എവെര്‍ട്ടന്‍. പക്ഷെ അവര്‍ക്ക് ലെസ്റ്റര്‍, വൂള്‍വസ് എന്നീ ടീമുകളുടെ കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. കീനെ സ്വന്തമാക്കിയത് ഇവരോട് മുട്ടി നില്‍ക്കാന്‍ വേണ്ടിയാണ്. ഈ നീക്കം എവെര്‍ട്ടനു ഗുണം ചെയ്യുമെങ്കിലും കീനെ മോശമായി ബാധിക്കാന്‍ സാധ്യത ഉണ്ട്. കാരണം കുറച്ചു കൂടി നല്ല ക്ലബ്ബില്‍ കളിക്കാനുള്ള എല്ലാ യോഗ്യതയും ഈ ഇറ്റാലിയന്‍ താരത്തിനുണ്ട്. ഇനി വീണ്ടും കളിമികവ് തെളിയിച്ചിട്ട് വേണം മുന്‍നിര ക്ലബ്ബുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍. പക്ഷെ യുവന്റസില്‍ നില്കുന്നതിനേക്കാളും കൂടുതല്‍ അവസരം എവെര്‍ട്ടണില്‍ ലഭിക്കാന്‍ സാധ്യത ഉണ്ട്. അത് വൃത്തിക്ക് ഉപയോഗിച്ചാല്‍ വീണ്ടും ലോകോത്തര ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം ബൂട്ട് കെട്ടും എന്നതില്‍ സംശയമില്ല.

Related News