Loading ...

Home National

ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ല്‌; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജമ്മു കശ്മീരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചത്. കേസുകളുടെ ആധിക്യം കൂടിയ സാഹചര്യത്തില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ ഉള്ളത്. ഇത് 33 ആയി ഉയര്‍ത്തും. ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയാനാണ് പുതിയ നിയമഭേദഗതി. രാസവളങ്ങളുടെ സബ്‌സിഡി കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചു. 22,875 കോടി രൂപ രാസവള സബ്‌സിഡിക്കായി വിനിയോഗിക്കും. കര്‍ഷകര്‍ക്ക് ഇതു വലിയ നേട്ടമാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

Related News