Loading ...

Home International

'ടോട്ടൽ ബ്യൂട്ടി' വിമൻസ് ഫോറം സമ്മേളനം - ഡിസംബർ ഏഴിന് .

പ്രസ്റ്റൺ:ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത  വിമൻസ്  ഫോറത്തിന്റെ രണ്ടാമത് ദേശീയ സമ്മേളനം 2019 ഡിസംബർ ഏഴിന്  ബെർമിങ്ഹാം  ബഥേൽ കൺവൻഷൻ  സെന്ററിൽ വച്ച് നടക്കുന്നു. രണ്ടു വർഷമായി രൂപതയിലെ വിവിധ ശുശ്രുഷകളിൽ സജീവസാന്നിധ്യമായ വിമൻസ് ഫോറത്തിന്റെ  à´ˆ വർഷത്തെ സമ്മേളനവിഷയം TOTA PULCHRA (ടോട്ടൽ ബ്യൂട്ടി )എന്നതാണ്.

 à´ªà´°à´¿à´¶àµà´¦àµà´§ കന്യകാമറിയത്തെപോലെ ദൈവത്തിൽ ശരണപ്പെട്ടു സ്ത്രീകൾ അവരുടെ ജീവിതങ്ങളെ സൗന്ദര്യപൂർണ്ണമാക്കുക  എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ വിഷയവും, ലക്ഷ്യവും.
      വൈദീകർ, ട്രസ്റ്റിമാർ, വിമൻസ് ഫോറത്തിന്റെ അംഗങ്ങൾ എന്നിവരെല്ലാം à´ˆ സമ്മേളനത്തിന് വേണ്ടി പ്രാർത്ഥിച്ചൊരുങ്ങുകയും  മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുകയും വേണമെന്ന്  രൂപതാദ്ധ്യക്ഷൻ  അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.
റിപ്പോർട്ട് :എജീന വര്ഗീസ് 


Related News