Loading ...

Home USA

ഡാലസില്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കണ്‍വെന്‍ഷനില്‍ റവ.ഡോ.എം.ജെ ജോസഫ് മുഖ്യസന്ദേശം നല്‍കുന്നു.

ഡാലസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ (KECF) നേതൃത്വത്തില്‍ ഡാലസില്‍ നടത്തിവരുന്ന 22 മത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 2 മുതല്‍ 4 വരെ ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയങ്കണത്തില്‍ (3760, 14th tSreet, Plano, Tx  75074) വെച്ച് നടത്തപ്പെടുന്നു.

മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനും, പ്രശസ്ത വേദപണ്ഡിതനും, ഇന്ത്യയില്‍ കുഞ്ഞുങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ സി.എസ്.എസ്.എം ന്റെ ദീര്‍ഘനാള്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച റവ.ഡോ.എം.ജെ ജോസഫ് ആണ് കണ്‍വെന്‍ഷനില്‍ മുഖ്യസന്ദേശം നല്‍കുന്നത്.

ആഗസ്റ്റ് 2 വെള്ളി, 3 ശനി എന്നീ ദിവസങ്ങളില്‍  വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും 4 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെയും ആണ് കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും 50 ല്‍ പരം  അംഗങ്ങള്‍ അടങ്ങുന്ന  എക്യൂമെനിക്കല്‍ ഗായകസംഘം ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്.

ഡാലസിലെ വിവിധ സഭാവിഭാഗത്തില്‍പെട്ട 21 ഇടവകള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഈ കണ്‍വെന്‍ഷന്‍ നടത്തിവരുന്നത്. ഈ വര്‍ഷം ഡാലസിലെ സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയാണ് കെഇസിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റവ.മാത്യു മാത്യൂസ്  പ്രസിഡന്റും, റവ.à´«à´¾.മത്തായി മണ്ണൂര്‍വടക്കതില്‍ വൈസ്.പ്രസിഡന്റും, അലക്‌സ് അലക്‌സാണ്ടര്‍  ജനറല്‍ സെക്രട്ടറിയും, റെജി വര്‍ഗീസ് ട്രഷറാറും, ക്രിസ്റ്റീന നൈനാന്‍ യൂത്ത് കോഓര്‍ഡിനേറ്ററും ആയ 21à´…à´‚à´— എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.


ഡാലസിലെ  പ്ലാനോയില്‍ ഉള്ള  സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളിലേക്ക് ഡാലസിലെ  എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.



Related News