Loading ...

Home Education

പെണ്‍കുട്ടികള്‍ക്ക് ഡി.ആര്‍.ഡി.ഒ. സ്‌കോളര്‍ഷിപ്പ്; സെപ്റ്റംബര്‍ പത്തിനകം അപേക്ഷിക്കാം

ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ്, സ്‌പേസ് എന്‍ജിനിയറിങ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്‌സ്, എയര്‍ ക്രാഫ്റ്റ് എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകളിലൊന്നില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണോ നിങ്ങള്‍? പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം. എങ്കില്‍ നിങ്ങള്‍ക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ഏറോനോട്ടിക്‌സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡ് (എ.ആര്‍. ആന്‍ഡ് ഡി.ബി.) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. യു.ജി., പി.ജി. പഠനം ബിരുദപഠനത്തിന് വര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്, ഏതാണോ കുറവ്. പരമാവധി നാലു വര്‍ഷത്തേക്ക്. പി.ജി. പഠനത്തിന് മാസം 15,500 രൂപ. വര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്‍ഷത്തേക്ക്. ബിരുദതലത്തില്‍ 20-ഉം, പി.ജി. തലത്തില്‍ 10-ഉം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. തിരഞ്ഞെടുപ്പ് യു.ജി: ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനിയറിങ്) കോഴ്‌സില്‍ 2019-'20-ല്‍ ആദ്യവര്‍ഷത്തില്‍ ആകണം. ജെ.ഇ. ഇ. (മെയിന്‍) യോഗ്യതയില്‍ സാധുവായ സ്‌കോര്‍ വേണം. ഡ്യുവല്‍ ഡിഗ്രി/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പഠനം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യ നാലുവര്‍ഷേത്തേക്ക് പരിഗണിക്കും. തിരഞ്ഞെടുപ്പ് ജെ.ഇ. ഇ. (മെയിന്‍) മെറിറ്റ് പരിഗണിച്ച്‌.
പി.ജി: എം.ഇ./എം.ടെക്./എം.എസ്സി. (എന്‍ജിനിയറിങ്) കോഴ്‌സില്‍ 2019-'20 -ല്‍ ആദ്യ വര്‍ഷത്തില്‍ ആകണം. യോഗ്യതാ പരീക്ഷയില്‍ (ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനിയറിങ്/തത്തുല്യം), 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഗേറ്റ് സ്‌കോര്‍ മെറിറ്റ് പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
അപേക്ഷ https://rac.gov.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 10-നകം അപേക്ഷിക്കണം.

Related News