Loading ...

Home National

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കാ സന്ദര്‍ശനം സെപ്റ്റംബറില്‍

ടെക്‌സാസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ അമേരിക്ക സന്ദര്‍ശിക്കും. 'ഹൗ ദി മോദി' എന്ന് പേരിട്ടിരിക്കുന്ന, ടെക്‌സാസിലെ ഇന്ത്യ ഫോറവും ഇന്ത്യന്‍ സമൂഹവും സംഘടിപ്പിക്കുന്ന പരിപാടി സെപ്റ്റംബര്‍ 22-നാണ്. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ മോദി അമ്ബതിനായിരം പേരെ അഭിസംബോധന ചെയ്യും. പരിപാടി യു.എസിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ മാത്രമായിരിക്കില്ലെന്നും യു.എസ് ചരിത്രത്തിലെ ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കളുടെ ഏറ്റവും വലിയ കൂടിച്ചേരലായിരിക്കുമെന്നും സംഘാടക സമിതി കണ്‍വീനര്‍ ജുഗല്‍ മലാനി പറഞ്ഞു.

Related News