Loading ...

Home National

സൂക്ഷ്മപരിശോധനയില്ലാതെ ബില്ലുകള്‍ പാസാക്കുന്നതിനെതിരേ ഉപരാഷ്‌ട്രപതിക്കു കത്ത്

ന്യൂ​ഡ​ല്‍​ഹി: വേ​ണ്ട​ത്ര സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ പാ​ര്‍​ല​മെ​ന്‍റി​ല്‍ ബി​ല്ലു​ക​ള്‍ പാ​സാ​ക്കു​ന്ന​തി​നെ​തി​രേ രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഉ​പ​രാ​ഷ്‌ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് 17 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ക​ത്ത്.

മ​തി​യാ​യ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ​യും കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ള്‍ ലം​ഘി​ച്ചും 14 ബി​ല്ലു​ക​ളാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി​യ​തെ​ന്നും ഈ ​രീ​തി രാ​ജ്യ​സ​ഭ​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​ത്തി​നു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യോ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ട​ലോ ഇ​ല്ലാ​തെ​യാ​ണ് പ​ല ബി​ല്ലു​ക​ളും പാ​സാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​ക​ളാ​ണ് നി​ര്‍​വ​ഹി​ക്കേ​ണ്ട​ത്. അ​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളോ ന​ട​പ​ടി​ക​ളോ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്നി​ല്ല. പ​ല ബി​ല്ലു​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തെ​റ്റി​ച്ചും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​വു​മാ​യാ​ണു സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ണ്‍​ഗ്ര​സ്, എ​സ്പി, ബി​എ​സ്പി, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, ആ​ര്‍​ജെ​ഡി, എ​ന്‍​സി​പി, ടി​ഡി​പി, ഇ​ട​ത് പാ​ര്‍​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ത്തി​ല്‍ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

Related News