Loading ...

Home India

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ്.എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസ കുറഞ്ഞ് 76.522 രൂപയിലാണ് വ്യാപാരം. ഡീസല്‍ ലിറ്ററിന് 71.117 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.52 രൂപയിലും ഡീസല്‍ ലിറ്ററിന് 71.12 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.18 രൂപയിലും ഡീസല്‍ 69.77 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.51 രൂപയും ഡീസല്‍ ലിറ്ററിന് 70.09 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 73.24 രൂപയും ഡീസലിന് 66.18 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.85 രൂപയും ഡീസലിന് 69.35 രൂപയുമാണ് വിലനിലവാരം.


Related News