Loading ...

Home sports

അവസാന മത്സരത്തിലും റെക്കോര്‍ഡ് ; കുംബ്ലെയെ പിന്നിലാക്കി മലിംഗ

ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന ആദ്യ ഏകദിന മത്സരത്തോടെ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന മലിംഗ അവസാന മത്സരത്തിലും മിന്നും ബോളിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു റെക്കോര്‍ഡും താരത്തിന് സ്വന്തമായി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ, ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ ഒന്‍പതാം സ്ഥാനത്തെത്തിയാണ് മലിംഗ കളിയില്‍ നിന്ന് വിട പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസ താരം അനില്‍കുംബ്ലെയെയാണ് ഇന്നലെ ഇക്കാര്യത്തില്‍ മലിംഗ മറികടന്നത്. ഇന്നലെ തന്റെ അവസാന ഏകദിന മത്സരത്തിനിറങ്ങുമ്ബോള്‍ 335 വിക്കറ്റുകളായിരുന്നു മലിംഗയുടെ പേരിലുണ്ടായിരുന്നത്. ഓപ്പണര്‍മാരായ തമീംഇഖ്ബാലിനേയും, സൗമ്യ സര്‍ക്കാരിനേയും വീഴ്ത്തിയതോടെ മലിംഗയുടെ വിക്കറ്റ് നേട്ടം 337 ല്‍ എത്തി. അനില്‍ കുംബ്ലെയും 337 വിക്കറ്റുകളാണ് ഏകദിനത്തില്‍ വീഴ്ത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ അവസാന ഓവറില്‍ ബംഗ്ലാദേശിന്റെ അവസാന ബാറ്റ്സ്മാന്‍ മുസ്താഫിസുറിനെ പുറത്താക്കിയതോടെ മലിംഗ ചരിത്ര നേട്ടത്തിലെത്തി. വിക്കറ്റ് വേട്ടയില്‍ കുംബ്ലെയെ മറികടന്ന് അങ്ങനെ ഒമ്ബതാം സ്ഥാനത്തേക്കും.

Related News