Loading ...

Home National

മുംബൈയില്‍ കനത്ത് മഴ; വിമാനങ്ങള്‍ തിരിച്ചുവിട്ടു, ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ: കനത്ത മഴയില്‍ മുംബൈ മുങ്ങി. പ്രധാന റോഡുകളും നഗരവും വെള്ളത്തിനടയിലായി. വ്യാപക ഗതാഗത കുരുക്കാണ് മുംബൈയില്‍ അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുബൈവിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ടെന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പിആര്‍ഒ അറിയിച്ചു.
അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം മുംബൈയില്‍ 944 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്‍റ് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. റായിഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തീകദേശ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News