Loading ...

Home sports

മുഹമ്മദ്​ അമീര്‍ ടെസ്​റ്റ്​ ക്രിക്കറ്റില്‍ നിന്ന്​ വിരമിച്ചു

കറാച്ചി: പാകിസ്​താ​ന്‍ ഇടംകൈയന്‍ ഫാസ്​റ്റ്​ ബൗളര്‍ മുഹമ്മദ്​ അമീര്‍ ടെസ്​റ്റ്​ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നിശ്​ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്​ അദ്ദേഹം ടെസ്​റ്റ്​ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്​. ക്രിക്കറ്റിന്‍െറ ഏറ്റവും പഴക്കമേറിയ ഫോര്‍മാറ്റില്‍ ​പാകിസ്​താനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്​. കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റായ ടെസ്​റ്റ്​ ക്രിക്കറ്റില്‍ മാറി നില്‍ക്കാനാണ്​ തീരുമാനം. വൈറ്റ്​ ബൗള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അമീര്‍ പറഞ്ഞു. 17ാം വയസിലാണ്​ മുഹമ്മദ്​ അമീര്‍ പാകിസ്​താനായി ടെസ്​റ്റ്​ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്​. 2009ല്‍ ശ്രീലങ്കക്കെതിരായിരുന്നു അരങ്ങേറ്റം. 36 മല്‍സരങ്ങളില്‍ നിന്ന്​ 119 വിക്കറ്റ്​ അമീര്‍ സ്വന്തമാക്കിയിട്ടുണ്ട്​.

Related News