Loading ...

Home sports

വിവാദ താരങ്ങളെ ഉള്‍പ്പെടുത്തി ആഷസ് പരമ്ബരക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്ബരക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ച ബോള്‍ ചുരണ്ടാല്‍ വിവാദത്തില്‍ പെട്ട മൂന്ന് താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നത്. വിലക്ക് കാലാവധികഴിഞ്ഞതോടെയാണ് താരങ്ങള്‍ ടീമില്‍ തിരിച്ചെത്തിയത്. ആഷസ് പരമ്ബരക്ക് മുന്‍പ് നടന്ന ട്രയല്‍ മച്ചില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബാന്‍ക്രോഫ്റ്റിന് ടീമില്‍ ഇടം നേടി കൊടുത്തത്. ഇവരെ കൂടാതെ മിച്ചല്‍ മാര്‍ഷും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ മാത്യു വെയ്‌ഡും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മിച്ചല്‍ നെസെറിന് ആദ്യമായി ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കുന്നത്. ഓഗസ്റ്റ് 1നാണ് ആഷസ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരം.

Related News