Loading ...

Home National

ഇറാന്‍ പിടിച്ചെടുത്ത കപ്പിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു. ജൂലൈ ആദ്യത്തില്‍ പിടിച്ചെടുത്ത എം.ടി റിയ കപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.
ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മറ്റൊരു കപ്പലായ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ സ്റ്റെനോ എംപരോയിലും അടക്കം ഇനി 21 ഇന്ത്യക്കാരാണ് മോചനത്തിന് കാത്തിരിക്കുന്നത്. ഇവരില്‍ മലയാളികളുമുണ്ട്. സ്റ്റെനോ എംപരോയില്‍ കസ്റ്റഡിയിലുള്ള 18 ഇന്ത്യക്കാരുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലെ ജീവനക്കാരിലെ 24 ഇന്ത്യക്കാരും മോചനം കാത്ത് കഴിയുകയാണ്. ഇവരുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ ബന്ധപ്പെട്ട് മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related News