Loading ...

Home Gulf

സൗദിയില്‍ ബലി പെരുന്നാളിന്സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 ദിവസവും സ്വകാര്യ മേഖലയില്‍ നാലു ദിവസവും അവധി പ്രഖ്യാപിച്ചു

റിയാദ് :സൗദിയില്‍ ബലി പെരുന്നാളിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 ദിവസം അവധി പ്രഖ്യാപിച്ചു . ദുല്‍ഹജ് നാലിന് (ഓഗസ്റ്റ് 5) തിങ്കളാഴ്ച വരെ ജോലി പൂര്‍ത്തിയായ ശേഷം ആരംഭിക്കുന്ന ബലി പെരുന്നാള്‍ അവധി ദുല്‍ഹജ് 16 ന് (ഓഗസ്റ്റ് 17) ശനിയാഴ്ചയാണ് അവസാനിക്കുകയെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസമാണ് ബലി പെരുന്നാള്‍ അവധി. അറഫ ദിനം മുതല്‍ ദുല്‍ഹജ് 12 വരെ നാലു ദിവസമാണ് അവധി ലഭിക്കുക. തൊഴില്‍ നിയമം അനുശാസിക്കുന്ന മിനിമം പെരുന്നാള്‍ അവധിയാണിത്. ഇതില്‍ കൂടുതല്‍ അവധി സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല .

Related News